ന്യൂനപക്ഷ സ്കോളർഷിപ് അപേക്ഷ ക്ഷണിച്ചു

EduKsd
0




ന്യൂനപക്ഷ സ്കോളർഷിപ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്‌ലിം വിദ്യാർഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % സ്കോളർഷിപ്പുകൾ ലഭിക്കും.

നേരത്തേയുണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു പുതിയ അനുപാതം. കഴിഞ്ഞവർഷം മുസ്‌ലിം വിദ്യാർഥികൾക്കു ലഭിച്ച സ്കോളർഷിപ്പുകളുടെ എണ്ണത്തിലും തുകയിലും കുറവ് വരുത്താതെയും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % ലഭിക്കാൻ പാകത്തിൽ അധിക തുക അനുവദിച്ചുമാണ് സർക്കാർ ഉത്തരവിറക്കിയത്. സ്കോളർഷിപ് വിവരങ്ങൾ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോൺ: 0471 2300524

പോളിടെക്‌നിക് ഡിപ്ലോമ വിദ്യാർഥികൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് 6,000 രൂപ ലഭിക്കും. കഴിഞ്ഞ വർഷം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 30 % സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.

സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ പഠിക്കുന്നവർക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയും ലഭിക്കും. 10 % സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.

നഴ്‌സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർഥികൾക്ക് 15,000 രൂപയുടെ മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ് പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാം. സിഎ, സിഎംഎ, സിഎസ് വിദ്യാർഥികൾക്കും 15,000 രൂപ സ്കോളർഷിപ്പുണ്ട്.

വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും ജോലി ഒഴിവുകളും ഫ്രീയായി അറിയാൻ ജോയിൻ ചെയ്താലും.

Post a Comment

0 Comments
Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top