താഴെ നൽകിയ സൈറ്റിൽ നിന്ന് അലോട്മെൻ്റ് പരിശോധിക്കാം.
പ്ലസ് വൺ പ്രവേശനം 2022 ആവശ്യമായ രേഖകൾ
- ഏകജാലക വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ (രണ്ട് കോപ്പി)
- ടി.സി ( Transfer Certificate ) ( ഒറിജിനൽ )
- സ്വഭാവ സർട്ടിഫിക്കറ്റ് ( Conduct Certificate ) (ഒറിജിനൽ )
- SSLC Marklist/SSLC Result Page/ CBSE Result Page
- സ്കൗട്ട് & ഗൈഡ് രാജ്യ പുരസ്ക്കാർ / ജെ.ആർ.സി / എൻ.സി.സി/ ലിറ്റിൽ കൈറ്റ്സ് / SPC / LSS / USS ( അപേക്ഷയിൽ കൊടുത്തിട്ടുള്ളവ മാത്രം ) എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ
- CBSE വിദ്യാർഥികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ (Nativityഅല്ലെങ്കിൽ Ration Card). (SSLC Mast -ൽ ഇല്ല എങ്കിൽ കേരള സിലബസ് വിദ്യാർത്ഥികളും അവരുടെ പഞ്ചായത്ത് താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ (Nativity അല്ലെങ്കിൽ Ration Card ) ഹാജരാക്കേണ്ടതാണ്.
- മുന്നോക്കക്കാരിലെ സാമ്പത്തികമായി ദുർബലമായ വിഭാഗം (EWS) അപേക്ഷകർ വരുമാന സർട്ടിഫിക്കറ്റ് . (Annexure 1 or 2)
Fee Concession
SC / ST / OEC | Appendix 3 വിഭാഗങ്ങളിൽ ഉൾപെടുന്ന വിദ്യാർത്ഥികൾ ഫീ കൺസെഷൻ ലഭിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ
ഹാജരാക്കേണ്ടതാണ്.