ഹൈസ്കൂൾ, യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്നവർക്ക് ഹോംവർക്ക് ചെയ്യാൻ ഈ ആപ്പ് വളരെ ഉപകാരപ്രദമായിരിക്കും



സ്കൂൾ കാലഘട്ടത്തിൽ പലരും ഇഷ്ടപ്പെടാതിരുന്ന സംഗതിയാണ് ഹോം വർക്ക്. ഹോംവർക്ക് എളുപ്പത്തിൽ ചെയ്യാൻ ഒരു ആപ്പ് തന്നെ ഗൂഗിൾ വിദ്യാർഥികൾക്കായി തയ്യാറാക്കിയിട്ടുണ്ട്.

സോക്രട്ടിക് എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് കുട്ടികളുടെ ഹോം വർക്ക് എളുപ്പമാക്കുന്നത്. ആൾജിബ്ര, ബയോളജി, കെമിസ്ട്രി, ജ്യോമട്രി, ട്രിഗ്ണോമെട്രി എന്നീ വിഷയങ്ങളിലാണ് നിലവിൽ ആപ്പിന്റെ സേവനം ലഭിക്കുക. അക്കാദമിക വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ വോയ്സ് റെകഗ്നിഷൻ സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് ചോദിക്കാം.

ഗണിത പ്രശ്നങ്ങൾ ഉൾപ്പെടുന്ന ചിത്രം സ്മാർട്ട് ഫോണിന്റെ സഹായത്തോടെ എടുത്ത് ആപ്പിലേക്ക് നൽകിയാൽ അതെങ്ങനെ പരിഹരിക്കാമെന്നുള്ളത് ഈ ആപ്പ് വളരെ സിമ്പിൾ ആയി കാട്ടിത്തരും.

ബയോളജി, ഫിസിക്സ്, ആൾജിബ്ര, ജ്യോമട്രി, ഫിക്ഷൻ, നോൺ ഫിക്ഷൻ എന്നിങ്ങനെയുള്ള ഹൈസ്കൂൾ വിഷയങ്ങളുമായി ബന്ധപ്പെട്ട ആയിരത്തിലധികം ഗൈഡുകൾ ആപ്പിൽ ലഭ്യമാണ്. യൂ ടൂബിലെ വിശാലമായ വിവരശേഖരത്തിൽ നിന്നുള്ള വിദ്യാഭ്യാസപരമായ വീഡിയോകളും ഈ ആപ്പ്ന്റെ സഹായത്തോടെ ലഭിക്കുന്നതാണ്

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു വിദ്യാഭ്യാസ ആപ്പാണ് Socratic. പുസ്തകത്തിലും മറ്റും എഴുതിവെച്ച വിഷയങ്ങളിൽ വല്ല സംശയമുണ്ടെങ്കിൽ ആ ഭാഗം ഈ ആപ്പിലൂടെ ഫോട്ടോ എടുത്താൽ അതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക് നല്‍കുന്നതാണ്. Maths, Science, Chemistgry, History, Economics പോലെയുള്ള വിഷയങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ ഈ ആപ്പ് വളരെ ഉപകാരപ്രദമാണ്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Download App


KEY FEATURES

HELPFUL RESULTS
  • Use your voice or camera to connect to online resources and understand any problem.
EVERYTHING YOU NEED IN ONE PLACE
  • Find videos, step-by-step explanations, and more to learn subjects at your own pace.
EXPERT-CREATED STUDY GUIDES
  • Socratic partnered with teachers and experts to bring you visual explanations in each subject, so you can learn the concepts behind any problem.
WORKS FOR ALL YOUR SUBJECTS
  • Currently includes Algebra, Geometry, Trigonometry, Biology, Chemistry, Physics, History, and Literature. More to come!

Download App 




Post a Comment (0)
Previous Post Next Post