Those who have 10th standard can become railway ticket booking agent
Job details
പത്താം ക്ലാസ് ഉള്ളവർക്ക് റെയിൽവേ ടിക്കറ്റ് ബുക്കിങ് ഏജന്റ്ആവാം. റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിൽ സ്റ്റേഷൻ ടിക്കറ്റ് ബുക്കിങ് ഏജന്റുമാരെ (എസ്.ടി. ബി.എ.) നിയമിക്കുന്നു.
Vacancies
ടിക്കറ്റ് വരുമാനത്തിന്റെ അടി സ്ഥാനത്തിൽ സ്റ്റേഷനുകളെ മൂന്ന് നോൺ സബർബൻ ഗ്രൂപ്പുകളാ യി (എൻ.എസ്.ജി.) തിരിച്ചിട്ടുണ്ട്. എൻ.എസ്.ജി. നാല് വിഭാഗത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യ ന്നൂർ, കുറ്റിപ്പുറം, ഒറ്റപ്പാലം സ്റ്റേഷനുകളാണുള്ളത്. എൻ.എസ്.ജി. അഞ്ച് വിഭാഗത്തിൽ പട്ടാമ്പി, പരപ്പനങ്ങാടി, കണ്ണപുരം, വാണി യമ്പലം സ്റ്റേഷനുകളും എൻ.എസ്. ജി. ആറ് വിഭാഗത്തിൽ എലത്തൂർ, കോട്ടിക്കുളം, വളപട്ടണം, കടലുണ്ടി, കണ്ണൂർ സൗത്ത്, കല്ലായി, തിക്കോടി സ്റ്റേഷനുകളുമാണുള്ളത്. ഈ 16 സ്റ്റേഷനുകളിലും ഓരോ ഒഴിവുവി തമാണുള്ളത്. എൻ.എസ്.ജി. നാല് സ്റ്റേഷനുകളിൽ ഒരുവർഷത്തേക്കും മറ്റ് സ്റ്റേ ഷനുകളിൽ മൂന്നുവർഷത്തേക്കു മാണ് നിയമനംഅപേക്ഷ സീനിയർ ഡിവിഷണൽ കമേഴ്സ്യൽ മാനേജർ, പാലക്കാട് ഡിവിഷൻ, റെയിൽവേ ഡിവിഷണൽ ഓഫീസ്, ക ഴ്സ്യൽ ബ്രാഞ്ച്, സതേൺ റെയിൽവേ, പാലക്കാട്-678002 എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് Application for appointment as STBA at station എന്ന് എഴുതിയിരിക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; ഒക്ടോബർ 26-ന് മൂന്നുമണി
സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.