ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം, 245 രൂപ മതി വീട്ടിലെത്തും, ചെയ്യേണ്ടത് ഇത്രമാത്രം

ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം


ഇനി സ്മാര്‍ട്ടാകാം , ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനുള്ള തിരക്കിലാണ് എല്ലാവരും.നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ PETG കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും.

31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസില്‍ ലൈസന്‍സ് മാറ്റി നല്‍കുകയുള്ളൂ. ഒരുവര്‍ഷത്തിന് ശേഷം 1300 രൂപ ഫീസായി നല്‍കണം.

അടുത്തു തന്നെ എന്തെങ്കിലും സര്‍വീസുകള്‍ (ഉദാഹരണത്തിന് ,പുതുക്കല്‍, വിലാസംമാറ്റല്‍, ഫോട്ടോ സിഗ്‌നേച്ചര്‍ തുടങ്ങിയവ മാറ്റല്‍, ജനന തീയതി മാറ്റല്‍, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍ ) ചെയ്യാനായുള്ളവര്‍ക്ക് PET G Card ലേക്ക് മാറാന്‍ പ്രത്യേകമായി അപേക്ഷ തിരക്കിട്ട് നല്‍കേണ്ടതില്ല. കൂടാതെ പുസ്തക രൂപത്തിലും പേപ്പര്‍ രൂപത്തിലും ഉള്ള ലൈസന്‍സുകള്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ അതത് ആര്‍ ടി ഒ / സബ് ആര്‍ ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്ത് പുതിയ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.
 

സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാന്‍ ചെയ്യേണ്ടതിങ്ങനെ

  1. www.parivahan.gov.in വെബ് സൈറ്റില്‍ കയറുക.
  2. ഓണ്‍ലൈന്‍ സര്‍വ്വീസസ്സില്‍ ലൈസന്‍സ് റിലേറ്റഡ് സര്‍വ്വീസ് ക്ലിക്ക് ചെയ്യുക
  3. സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
  4. Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക
  5. RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
  6. കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്‌കാന്‍ ചെയ്ത് upload ചെയ്യുക.
  7. നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക
നിങ്ങളുടെ PETG സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് ദിവസങ്ങള്‍ക്കകം ലൈസന്‍സിലെ അഡ്രസ്സില്‍ ലഭിക്കുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് : നിലവില്‍ കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സുകള്‍ വ്യക്തമായി സ്‌കാന്‍ ചെയ്ത് upload ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.  




കേവലം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്,ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.



Disclaimer: Jobcell is not a recruiter, it’s just an online classified website that advertises job vacancies. Our team never asks for money and never asks Money for job applications, tests or interviews. A real employer will never ask you for a payment.


Jobcell never ask the employees to pay for the visa and all expenses during the recruitment will be free for the candidates. If someone asks you for money, it is a complete scam


Post a Comment (0)
Previous Post Next Post